Skip to main content

സംരംഭകർക്കുള്ള 'എം.എസ്.എം.ഇ സംവാദ്’ നാളെ (21)

തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും (ആർബിഐ), ആലപ്പുഴ ലീഡ് ബാങ്ക് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'എം.എസ്.എം.ഇ സംവാദ് ആഗസ്റ്റ് 21 ന് വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ആലപ്പുഴ വൈ.എം.സി.എ റോഡിലുള്ള ഹോട്ടൽ റോയൽ പാർക്കിൽ നടക്കും. ചെറുകിട ഇടത്തരം സംരംഭകർ നേരിടുന്ന ബാങ്കിംഗ് സംബന്ധമായ പ്രശ്നങ്ങൾ നേരിട്ട് അവതരിപ്പിക്കാനും പരിഹാരം കണ്ടെത്താനുമായി നടത്തുന്ന പരിപാടി ആർ.ബി.ഐ തിരുവനന്തപുരം ജനറൽ മാനേജർ (എഫ്ഐഡിഡി) പി.കെ മുഹമ്മദ് സാജിദ് ഉദ്ഘാടനം ചെയ്യും. എസ്.ബി.ഐ മാവേലിക്കര റീജിയണൽ മാനേജർ സുജിത് എസ്.ആർ, ജില്ലാ വ്യവസായ കേന്ദ്രം (ഡിഐസി) ജനറൽ മാനേജർ ശിവകുമാർ കെ.എസ്, കെ.എസ്.എസ്.ഐ.എ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഹരിലാൽ എന്നിവർ പങ്കെടുക്കും. രാവിലെ 11 മുതൽ നടക്കുന്ന ഓപ്പൺ ഫോറത്തിൽ സംരംഭകർക്ക് പാനൽ അംഗങ്ങളുമായി നേരിട്ട് സംവദിക്കാം. ആർ.ബി.ഐ എൽ.ഡി.ഒ ശ്രീകാന്ത് ടി.കെ ചർച്ചകൾക്ക് നേതൃത്വം നൽകും. സംരംഭകർക്കും പുതുതായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ലീഡ് ബാങ്ക് മാനേജർ അറിയിച്ചു.

date