Skip to main content

മൊബൈൽ സർജറി യൂണിറ്റിലേക്ക് യു. ജി. വെറ്റ് തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ

ആലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈൽ സർജറി യൂണിറ്റിലേക്ക് യു.ജി. വെറ്റ്  തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.  ആലപ്പുഴ മുല്ലയ്ക്കൽ ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ആഗസ്റ്റ് 21 ന് ഉച്ചയ്ക്ക് 2.30 മുതൽ 3.30 മണി വരെ ഇന്റർവ്യൂ നടക്കും.  വെറ്ററിനറി സയൻസിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ, മലയാളം കൈകാര്യം ചെയ്യാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കുവാനുള്ള ലൈസൻസ് എന്നിവയാണ് യോഗ്യതകൾ.  ഫോൺ: 0477 2252431.

date