Skip to main content

ഓണവിപണിയിൽ കർശന പരിശോധന: അമ്പലപ്പുഴ താലൂക്കിൽ 22 കേന്ദ്രങ്ങളിൽ പരിശോധന നടത്തി

2026 ഓണക്കാലത്തോടനുബന്ധിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധന സംഘം അമ്പലപ്പുഴ താലൂക്കിലെ വിവിധയിടങ്ങളിലായി 22  പരിശോധനകൾ നടത്തി. പരിശോധനയിൽ 10  പലചരക്ക് കടകൾ, എട്ട്  പച്ചക്കറി കടകൾ, രണ്ട്  ബേക്കറികൾ, ഒരു  ഹോട്ടൽ,  ഒരു മീൻ കട എന്നിങ്ങനെ പരിശോധന നടത്തി. പരിശോധനകളിൽ  വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത 13 പൊതുവിപണി കേന്ദ്രങ്ങൾക്കും,  ലൈസൻസ് പരിശോധനയ്ക്ക് ഹാജരാക്കാത്ത ഒരു പൊതുവിപണി കേന്ദ്രത്തിനെതിരെയും നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് എന്ന്  ജില്ലാ   സപ്ലൈ ഓഫീസർ  എം.ആർ  മനോജ് കുമാർ   അറിയിച്ചു.
 
ഓണക്കാലം ആയതിനാൽ കച്ചവടക്കാർ അമിതവില ഈടാക്കരുതെന്നും, കൃത്യമായ വില വിവരം പ്രദർശിപ്പിക്കണമെന്നും, വരുംദിവസങ്ങളിൽ ജില്ലയിലെ മറ്റു താലൂക്കുകളിലും സംയുക്ത സ്ക്വാഡ് പരിശോധന തുടരുമെന്നും ജില്ലാ സപ്ലൈ ആഫീസർ അറിയിച്ചു.
 
 ജില്ലാ സപ്ലൈ ഓഫീസർ, ഭക്ഷ്യ സുരക്ഷ അസി. കമ്മീഷണർ വൈ.ജെ സുബിമോൾ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ഇ  വിനോദ് കുമാർ, അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസർ ആർ  സേതുലക്ഷ്മി,     റേഷനിംഗ് ഇൻസ്പെക്ടർമാരായ കെ രതീഷ് ,  കെ.ജി, ശാന്ത ,   ഫുഡ് സേഫ്റ്റി നോഡൽ ഓഫീസർ  ചിത്ര മേരി തോമസ്, ലീഗൾ മെട്രോളജി ഇൻസ്പെക്റ്റിംഗ് അസിസ്റ്റൻ്മാരായ ഡി പ്രസാദ്,  എ.എക്സ്. ജോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

date