Post Category
*ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് നിയമനം*
മാനന്തവാടി ഗവ. മെഡിക്കൽ കോളേജിലെ വിവിധ വകുപ്പുകളിൽ ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. 52,000 രൂപയാണ് ഏകകൃത പ്രതിമാസ ശമ്പളം. എം.ബി.ബി.എസും ടി.സി.എം.സി അല്ലെങ്കിൽ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ സ്ഥിരം രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് സെപ്റ്റംബർ ഒൻപത് ഉച്ചയ്ക്ക് ശേഷം രണ്ടിന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. എസ്.എസ്.എൽ.സി മുതലുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ എന്നിവ കൊണ്ടുവരണം. ഫോൺ: 04935 299424.
date
- Log in to post comments