Post Category
അദാലത്ത്
സൈനികർ, വിമുക്തഭടന്മാർ, കുടുംബാംഗങ്ങൾ എന്നിവർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി തിരുവനന്തപുരം ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 31ന് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കും. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്‌സിന്റെയും ജില്ലാ സൈനികക്ഷേമ ഓഫീസിന്റെയും സഹകരണത്തോടെയാണ് പരിപാടി.
ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയുടെ അന്നാ ചാണ്ടി മെമ്മോറിയൽ ഹാളിൽ രാവിലെ 10.30 മണിക്ക് അദാലത്ത് ആരംഭിക്കും. മുൻകൂട്ടി പരാതി സമർപ്പിച്ചിട്ടുള്ളവർക്കും പുതിയതായി പരാതികൾ നൽകാനുള്ളവർക്കും അദാലത്തിൽ പങ്കെടുത്തു പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ-ഇൻ-ചാർജ്ജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9995894426
date
- Log in to post comments