ശിശുക്ഷേമ സമിതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു
ജില്ലാ ശിശുക്ഷേമ സമിതി ശിശുപരിചരണ കേന്ദ്രത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ജില്ലാ കളക്ടർ ഷാജി വി. നായർ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആർ. നാസർ ഓണസന്ദേശം നൽകി. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി. പ്രേംജി, ഇറിഗേഷൻ എക്സീക്യൂട്ടീവ് എൻജിനീയർ പി.എസ്. വിനോദ്, ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ദീപ്തി, ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി കെ.ഡി. ഉദയപ്പൻ, വൈസ് പ്രസിഡൻ്റ് സി. ശ്രീലേഖ, ട്രഷറർ കെ.പി. പ്രതാപൻ ജോ. സെക്രട്ടറി കെ.നാസർ, കമ്മിറ്റി അംഗങ്ങളായ നസീർ പുന്നക്കൽ, എം. നാജ, ടി. എ. നവാസ്, ഹോം മാനേജർ മിഥുൻ ഷാ എന്നിവർ ഓണാശംസകൾ നേർന്നു.
പരിചരണ കേന്ദ്രത്തിലെ കുട്ടികൾക്ക് ഓണാഘോഷ വേളയിൽ ധരിക്കാനുള്ള പുതുവസ്ത്രങ്ങളും, ബേബി ഫുഡ്ഡ് ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങളുമായി ഗവ. മുഹമ്മദൻ എൽ. പി. സ്കൂൾ വിദ്യാർഥികൾ പ്രധാന അധ്യാപകൻ കെ.എസ്. സജിയുടെയും ലിറ്റീഷ്യ അലക്സിൻ്റെ നേതൃത്വത്തിലും തോണ്ടാംകുളങ്ങര കോമളപുരം ടൈനി ടോഡ്സ് സ്കൂളുകളിലെ വിദ്യാഥികൾ ജയലക്ഷ്മി ഗിരീഷ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ ഓണക്കോടിയും ഓണസദ്യക്കുള്ള വിഭവങ്ങളും കുഞ്ഞുങ്ങൾക്കുള്ള ബേബി ഫുഡ്ഡും പരിചരണ കേന്ദ്രത്തിന് നൽകി ഓണാഘോഷത്തിൻ്റെ ഭാഗമായി. ആഘോഷത്തോടനുബന്ധിച്ച് ജീവനക്കാർ തിരുവാതിര ഉൾപ്പെടെയുള്ള കലാപരിപാടികൾ നടത്തി.
- Log in to post comments