കൊതുകുനിർമ്മാർജ്ജനത്തിന് എല്ലാവരുടെയും കൂട്ടായ ശ്രമം അനിവാര്യം: എ.ഡി. തോമസ് എം.എൽ.എ
കൊതുകു നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ പൊതുസമൂഹവും ആരോഗ്യവകുപ്പും ഒത്തുചേർന്നുള്ള കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് എ.ഡി. തോമസ് എം എൽ എ പറഞ്ഞു. ലോക കൊതുകുദിനാചരണത്തോടനുബന്ധിച്ചു നടന്ന ജില്ലാതല പരിപാടി ആര്യാട് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊതുകു നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്നവർ അടക്കമുള്ള ആരോഗ്യവകുപ്പിലെ വിവിധ വിഭാഗം ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. കൊതുകു നിർമ്മാർജ്ജന പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഡി. ശ്രീദേവി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയോടനുബന്ധിച്ചു ജില്ല വെക്ടർ കൺട്രോൾ വിഭാഗം ഒരുക്കിയ പ്രദർശനം ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ. എസ്.ആർ. ദിലീപ് കുമാർ, ഡോ. എം. അനന്ത്, ജില്ല വെക്ടർ ബോൺ ഡിസീസസ് കൺട്രോൾ ഓഫീസർ ആർ സന്തോഷ് കുമാർ, ഡോ. അനശ്വര കാർത്തിക, ഡോ. അരുൺ വിശ്വനാഥ്, ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ആർ സേതുനാഥ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, ആശാ പ്രവർത്തകർ മുതലായവർ പങ്കെടുത്തു. ജില്ലാ വെക്ടർ കൺട്രോൾ വിഭാഗത്തിലെ ബയോളജിസ്റ്റ് സി സതീഷ്‌കുമാർ ബോധവത്ക്കരണ ക്ലാസ് നയിച്ചു.
- Log in to post comments