Skip to main content

*സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു*

പിന്നോക്ക വിഭാഗ വികസന കോർപറേഷൻ മാനന്തവാടി ഉപജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നാഷണൽ മൈനോരിറ്റീസ് ഡെവലപ്മെന്റ് ആന്റ് ഫിനാൻസ് കോർപറേഷന്റെ സഹായത്തോടെ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്വയംതൊഴിൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് വായ്പയെടുക്കുന്ന സംരംഭകർക്ക് നിയമപരമായ കാര്യങ്ങളിലും കൃത്യമായി കണക്കുകൾ സൂക്ഷിക്കുന്നതിലും മാർക്കറ്റിങ് ഉൾപ്പെടെയുള്ള മാനേജ്‍മെന്റ് വിഷയങ്ങളിലും പരിശീലനം നൽകാൻ ലക്ഷ്യമിട്ടായിരുന്നു പരിപാടി. മാനന്തവാടി ഡബ്ല്യു.എസ്.എസ്.എസ് ഹാളിൽ നടന്ന പരീശീലനം ഡബ്ല്യു.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലതടത്തിൽ ഉദ്ഘാടനം ചെയ്തു.

ഡബ്ല്യു.എസ്.എസ്.എസ് വൈസ് പ്രസിഡന്റ് പി.ജെ സെബാസ്റ്റ്യൻ അധ്യക്ഷനായ പരിപാടിയിൽ കെ.എസ്.ബി.സി.ഡി.സി മാനന്തവാടി ഉപജില്ലാ മാനേജർ  ക്ലീറ്റസ് ഡി'സിൽവ, സീനിയർ അസിസ്റ്റന്റ് യു. ദീപക്, ഡബ്ല്യു.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.എ ജോസ്, എച്ച്.ആർ മാനേജർ റോബിൻ ജോസഫ് എന്നിവർ സംസാരിച്ചു. കെ.എസ്.ബി.സി.ഡി.സി മാനന്തവാടി പ്രൊജക്ട് അസിസ്റ്റന്റ് പി.എസ് പ്രശോഭ്, മാനന്തവാടി അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഓഫീസർ സി.ജെ ജെയ്ൻ, ഡബ്ല്യു.എസ്.എസ്.എസ് വൈസ് പ്രസിഡന്റ് പി.ജെ സെബാസ്റ്റ്യൻ എന്നിവർ ക്ലാസെടുത്തു.

 

--

date