Skip to main content

'ടൈം ബാങ്ക്' പദ്ധതി: താത്പര്യപത്രം ക്ഷണിച്ചു

 മുതിർന്ന പൗരന്മാർക്ക് താങ്ങാകാൻ യുവാക്കളുടെ സേവന സമയം ഡിജിറ്റലായി രേഖപ്പെടുത്തി 'ടൈം ക്രഡിറ്റ്നൽകുന്ന 'ടൈം ബാങ്ക്പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ സാധ്യത പഠിക്കാൻ അക്കാദമിക്-ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് സാമൂഹികനീതി വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു.  സോഷ്യൽ വർക്ക് – റിസർച്ച്, ജെറന്റോളജിപബ്ലിക് പോളിസി, അനുബന്ധ മേഖലകൾ തുടങ്ങിയവയിൽ പരിചയസമ്പന്നരായ സ്ഥാപനങ്ങൾ സെപ്റ്റംബർ 10 വൈകിട്ട് 3ന് മുൻപായി 'ഡയറക്ടർസാമൂഹികനീതി വകുപ്പ്5-ാം നിലവികാസ് ഭവൻതിരുവനന്തപുരം - 695011വിലാസത്തിൽ താത്പര്യപത്രം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2306040.

പി.എൻ.എക്‌സ്. 3377/2026

date