Skip to main content

തീറ്റപ്പുൽകൃഷി: 28 വരെ അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുൽ കൃഷി സഹായ പദ്ധതിക്ക്  അപേക്ഷിക്കാനുള്ള തിയതി ഓഗസ്റ്റ് 28 വരെ നീട്ടി. www.ksheerasree.kerala.gov.in എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. 20 സെൻറിന് മുകളിലേയ്ക്കുള്ള പുൽകൃഷി, തരിശുഭൂമിയിലുള്ള പുൽകൃഷി, ചോള കൃഷി പദ്ധതികൾ,  പുൽകൃഷിക്കുള്ള യന്ത്രവൽക്കരണ ജലസേചന ധനസഹായം, സംഘങ്ങൾക്കു തീറ്റപ്പുല്ല് വിപണനയൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തല  ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടണം.

date