Post Category
അത്തപ്പൂക്കള മത്സരം
ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും നടത്തുന്ന ജില്ലാതല ഓണാഘോഷങ്ങളോനടുബന്ധിച്ച് കോട്ടയം വൈ.എം.സി.എ ഗാന്ധിനഗർ റോട്ടറി ക്ലബ്ബുമായി ചേർന്ന് സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ക്ലബ്ബുകൾക്കുമായി അത്തപ്പൂക്കള മത്സരം നടത്തും.ഓഗസ്റ്റ് 24 ന് രാവിലെ ഒൻപതു മുതൽ കോട്ടയം വൈ.എം.സി.എ ഹാളിലാണ് മത്സരം. ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10,000 രൂപ, 7500 രൂപ, 5000 രൂപ എന്നിങ്ങനെ സമ്മാനത്തുക നൽകും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 20 ടീമുകൾക്കാണ് അവസരം. രജിസ്ട്രേഷൻ സൗജന്യമാണ്.വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും 9400509367, 9447124222 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
date
- Log in to post comments