Skip to main content

72-ാമത് നെഹ്‌റു ട്രോഫി പ്രവചന മത്സരം: പുന്നമട സ്വദേശി വിജയി

72-ാമത് നെഹ്‌റു ട്രോഫിയിൽ കൊല്ലം പറവൂർ അരോമ ബോട്ട് ക്ലബിന്റെ അരോമ ചുണ്ടൻ മുത്തമിട്ടപ്പോൾ അരോമ ജേതാക്കളാകുമെന്ന് പ്രവചിച്ച്‌ സമ്മാനം നേടിയത് പുന്നമട സ്വദേശി. ആലപ്പുഴ പുന്നമട എരീത്തറ ഹൌസിൽ ആന്റണി ചാക്കോയാണ്  നെഹ്റു ട്രോഫി വള്ളംകളി ജേതാക്കളാകുന്ന ശരിയായ ടീമിനെ പ്രവചിച്ചവരിൽ നിന്ന് നറുക്കെടുപ്പിലൂടെ സമ്മാനം നേടിയത്. എ ഡി തോമസ് എംഎൽഎയാണ് വിജയിയെ തിരഞ്ഞെടുത്തത്. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് പ്രവചന മത്സരം സംഘടിപ്പിച്ചത്. പാലത്ര ഫാഷൻ ജൂവലറി നൽകുന്ന പി.ടി. ചെറിയാൻ സ്മാരക ക്യാഷ് അവാർഡ് 10,001 രൂപയുടെ ക്യാഷ് പ്രൈസാണ് സമ്മാനം.

date