Post Category
റേഷൻ കടകളുടെ പ്രവർത്തന ക്രമീകരണം
ആഗസ്റ്റ് 23 (ഞായറാഴ്ചയും) 25 നബിദിനവും (ചൊവ്വാഴ്ച) റേഷൻ കടകൾക്ക് പ്രവൃത്തി ദിവസങ്ങളായിരിക്കും. പകരം ആഗസ്റ്റ് 27, സെപ്റ്റംബർ 2 തീയതികളിൽ അവധിയും നബിദിനം പ്രമാണിച്ച് ആഗസ്റ്റ് 25 ന് നിയന്ത്രിത അവധിയും ആയിരിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് അവധി ദിവസങ്ങളിൽ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുന്നതിനു പകരമാണ് ഈ ക്രമീകരണം.
പി.എൻ.എക്‌സ്. 3396/2026
date
- Log in to post comments