Skip to main content
ഓണനിലാവ് 2026 ഉദ്ഘാടനം ചെയ്തു

ഓണനിലാവ് 2026 ഉദ്ഘാടനം ചെയ്തു

 

വാര്‍ഡ് ഹെല്‍ത്ത്ലൈന്‍ സുരക്ഷ പദ്ധതി കണ്ണൂര്‍, സി.വൈ.ഡി.എ പൂണെ എന്നിവര്‍ സംയുക്തമായി നടത്തിയ 'ഓണനിലാവ് 2026' കമ്മ്യൂണിറ്റി ഇവന്റ് കണ്ണൂര്‍ കോര്‍പറേഷന്‍ ഡവലപ്മെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും കൗണ്‍സിലറുമായ അഡ്വ. ലിഷ ദീപക് ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത്ലൈന്‍ പദ്ധതി ഡയറക്ടര്‍ മോഹനന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ബിജു പി, സി.വൈ.ഡി.എ പുണെ കേരള സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ സന്ധ്യ ബാസ്റ്റി, ചോല സുരക്ഷാ പദ്ധതി ഡയറക്ടര്‍ മുനീറ വി.പി, മാനേജര്‍ കാവ്യാ സജീവ്, ജില്ലാ പഞ്ചായത്ത് മൈഗ്രന്റ് സുരക്ഷാ പദ്ധതി മാനേജര്‍ നമിത സി.എ, പാന്‍ടെക്ക് എന്‍.ജി.ഒ ഡയറക്ടര്‍ രാജീവന്‍. ടി, പേസ് എന്‍.ജി.ഒ പ്രസിഡണ്ട് ഗോപി. എം, ഹെല്‍ത്തലൈന്‍ ട്രെഷറര്‍ സുരേന്ദ്രന്‍ ആര്‍, സ്‌നേഹതീരം ഡയറക്ടര്‍ അഭിലാഷ്, ഹെല്‍ത്ത് ലൈന്‍ സുരക്ഷാ പദ്ധതി ഡി.ഐ.സി പ്രസിഡണ്ട് സുകന്യ സതീഷ്, ഹെല്‍ത്ത്ലൈന്‍ സുരക്ഷ പദ്ധതി എം.ഇ.എ. രേഷ്മ കെ, ഔട്ട് റീച് വര്‍ക്കര്‍ പ്രജീഷ് പി, കൗണ്‍സിലര്‍ വര്‍ഷ മോഹന്‍, നിരവധി കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. 

date