Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

ഹിന്ദി അദ്ധ്യാപകന്‍

2026-27 അധ്യയന വര്‍ഷത്തില്‍ തലശ്ശേരി ഗവ:ബ്രണ്ണന്‍ കോളേജില്‍ ഹിന്ദി വിഭാഗത്തില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച  സെപ്തംബര്‍ ഒന്ന് രാവിലെ 10.30 ന് കോളേജില്‍ വെച്ച് നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവിലെ യു ജി സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ അതാത് മേഖല ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ഫോണ്‍ 0490 2346027.

സ്വയംതൊഴില്‍ ഗ്രൂപ്പുകള്‍ക്ക് ധനസഹായം

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 'പട്ടികജാതിവിഭാഗത്തില്‍പ്പെട്ട സ്വയംതൊഴില്‍ ഗ്രൂപ്പുകള്‍ക്ക് ധനസഹായം' പദ്ധതിയില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള സ്വയംതൊഴില്‍ ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ള കടലാസ്സില്‍ അപേക്ഷ തയ്യാറാക്കി സീല്‍ഡ് കവറില്‍ സെപ്തംബര്‍ 10ന് അഞ്ച് മണിക്ക് മുമ്പായി കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ആഫീസില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0497 2700596.

പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ്  വര്‍ക്ക്

കൂത്തുപറമ്പ്, കണ്ണൂര്‍ മുന്‍സിഫ് കോര്‍ട്ട് സെന്ററുകളില്‍ പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ്  വര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നതിലേക്കായി അഞ്ച് വര്‍ഷത്തില്‍ കുറയാത്ത അഭിഭാഷക പരിചയമുള്ളതും 60 വയസ്സ് പൂര്‍ത്തിയാകാത്തതുമായ അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡേറ്റ, ജനന തീയ്യതി തെളിയിക്കുന്ന രേഖ, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ ജില്ലാ കളക്ടറുടെ കാര്യാലയത്തിലെ സീക്രട്ട് സെക്ഷനില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി സെപ്തംബര്‍ 15 വൈകുന്നേരം അഞ്ച് മണി. ഫോണ്‍ 0497-2700645.

കേരളോത്സവം 2026; ലോഗോ എന്‍ട്രികള്‍ ക്ഷണിച്ചു

കേരളത്തിലെ യുവജനങ്ങളുടെ കലാ കായിക സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് കേരള സംസ്ഥാന യുവജന ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടു കൂടി സംഘടിപ്പിച്ചു വരുന്ന കേരളോത്സവത്തിന്റെ ഈ വര്‍ഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു. ഡിജിറ്റല്‍ രീതിയില്‍ തയ്യാറാക്കിയ ഡിസൈനുകള്‍ മാത്രമേ പരിഗണിക്കൂ. എന്‍ട്രികള്‍ മള്‍ട്ടി കളറില്‍ തയ്യാറാക്കി PDF/PNG/JPEG ഫോര്‍മാറ്റില്‍ സെപ്തംബര്‍ അഞ്ചിനകം ksywb@kerala.gov.in മെയിലില്‍ അയക്കേണ്ടതാണ്. ഇമെയില്‍ സബ്ജക്ട് കേരളോത്സവം 2026 ലോഗോ എന്ന് കൊടുക്കേണ്ടതാണ്). കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0471 2733139, 2733602.
 

ടോപ് സ്‌കോറര്‍ ക്യാഷ് അവാര്‍ഡ്; അപേക്ഷാ തീയതി നീട്ടി 

2025-26 അധ്യയന വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസ്സില്‍ 10 & പ്ലസ് ടു ക്ലാസ്സുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ/എ പ്ലസ് ലഭിച്ചവരും സിബിഎസ്ഇ/ഐസിഎസ്ഇ സ്ട്രീമുകളില്‍ അഗ്രിഗേറ്റ് 90% വും അതിന് മുകളില്‍ മാര്‍ക്ക് ലഭിച്ചവരുമായ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ നല്‍കുന്ന ടോപ് സ്‌കോറര്‍ ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ സര്‍വീസ് പ്ലസ് മുഖേന ജില്ലാ ഓഫീസുകളില്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 15 വരെ നീട്ടി. അപേക്ഷയുടെ പ്രിന്റ് ഔട്ട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കേണ്ടതാണ്.  ഫോണ്‍  04972700069. 

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ കല്ല്യാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഇ കെ നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഈ അധ്യയനവര്‍ഷം ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് & ടെക്‌നോളജി, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലെ നിലവിലുള്ള ഏതാനും ഒഴിവുകളിലേക്ക് ആഗസ്ത് 31 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും, അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും നേരിട്ട് കോളജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കാം. വെബ്‌സൈറ്റ്: www.polyadmission.org. ഫോണ്‍  0497-2780287, 8547005082, 9495462909, 8129642905.

ഓണം; സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലും, അഴിക്കോട്, വളപട്ടണം പഞ്ചായത്ത് പരിധികളിലുമുള്ള പലചരക്ക്, പച്ചക്കറി/ഫ്രൂട്ട്‌സ്, ഹോട്ടല്‍ എന്നിവിടങ്ങളില്‍  ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസറും, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരും ചേര്‍ന്ന്   പരിശോധന നടത്തി. വില വിവരപട്ടിക പ്രദര്‍ശിപ്പിക്കാത്ത കടയുടമകള്‍ക്ക് നോട്ടീസ് നല്‍കി.  വില വിവര പട്ടിക പ്രദര്‍ശിപ്പിച്ചുവെങ്കിലും വില എഴുതാത്ത കടകളില്‍  വില എഴുതിപ്പിക്കുകയും ചെയ്തു. വിലയില്‍ ഏകീകരണം വരുത്താന്‍  കര്‍ശന നിര്‍ദ്ദേശം നല്‍കി.

വൈദ്യുതി മുടക്കം

ആഗസ്ത് 23 ഞായറാഴ്ച രാവിലെ 11 മുതല്‍ 5 വരെ തക്കാളിപ്പീടിക , വാരം  കടവ്, വാരം കടവ് ജങ്ഷന്‍ , എച്ച്ടി ആരോഗ്യ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍  പരിധിയില്‍ വൈദ്യുതി മുടങ്ങും.
 

date