Skip to main content
ഓണം വാരാഘോഷം: വിളംബര ഘോഷയാത്ര നടത്തി

ഓണം വാരാഘോഷം: വിളംബര ഘോഷയാത്ര നടത്തി

 

കേരള ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 24ന് ആരംഭിക്കുന്ന ഓണം വാരാഘോഷത്തിന്റെ വരവറിയിച്ച് കണ്ണൂര്‍ നഗരത്തില്‍ വര്‍ണാഭമായ വിളംബര ഘോഷയാത്ര നടന്നു. ടി ഒ മോഹനന്‍ എംഎല്‍എ, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ അഡ്വ. ലിഷ ദീപക്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ റിജില്‍ മാക്കുറ്റി, ലീഡ് ബാങ്ക് മാനേജര്‍ രഞ്ജിത്ത് കെ എസ്, #ിടിപിസി സെക്രട്ടറി ഡി വി പ്രഭാത്, ഫെഡറേഷന്‍ ഓഫ് റെസിഡന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുരളീകൃഷ്ണന്‍ കെ പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പഴയ ബസ് സ്റ്റാന്റില്‍ നിന്നാരംഭിച്ച് വാരാഘോഷ വേദിയായ കലക്ടറേറ്റ് മൈതാനത്ത് സമാപിച്ച ഘോഷയാത്രയില്‍ ഫെഡറേഷന്‍ ഓഫ് റെസിഡന്‍സ് അസോസിയേഷന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ ഹരിത കര്‍മസേന, കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും അണിനിരന്നു. കോട്ടയം ജില്ലയില്‍ നിന്നുള്ള കാലാകാരന്‍ കുറിച്ചി നടേശനും സംഘവും അവതരിപ്പിച്ച അര്‍ജുന നൃത്തം, ചെണ്ടമേളം എന്നിവ അരങ്ങേറി. 

ആഗസ്റ്റ് 30 വരെ വൈകിട്ട് 5 മണി മുതല്‍ ഓണം വാരാഷോഷത്തിന്റെ ഭാഗമായി കലക്ടറേറ്റ് മൈതാനായില്‍ നടക്കുന്ന വിവിധ കലാ-സംഗീത- സാംസ്‌ക്കാരി പരിപാടികള്‍ ആസ്വദിക്കാന്‍ എല്ലാവരും കുടുംബസമേതം എത്തിച്ചേരണമെന്ന് ടി ഒ മോഹനന്‍ എംഎല്‍എ പറഞ്ഞു. 

ഘോഷയാത്രയ്ക്കു ശേഷം അന്‍വിക അനുമോദും സംഘവും അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ്, ഡോ. വികാസ് ശിവാനന്ദന്റെ നേതൃത്വത്തിലുള്ള  യോഗ ഡാന്‍സ്, നജീമുദീന്‍ എം.പിയുടെ നേതൃത്വത്തിലുള്ള മിമിക്രി, കിങ്ങിണി വനിതാ വയോജന സംഘത്തിന്റെ കൈകൊട്ടിക്കളി, താവം ഗ്രാമവേദിയുടെ നാടന്‍പാട്ട്, കരോക്കെ, കണ്ണൂര്‍ ഡി.ഡി.എയുടെ ഫയര്‍ ഡാന്‍സ് എന്നിവ അരങ്ങേറി. 

ഇന്ന് (ആഗസ്റ്റ് 23) വൈകിട്ട് അഞ്ചിന് കലക്ടറേറ്റ് മൈതാനിയില്‍ വിവിധ നാടന്‍ കലാ- സംഗീത പരിപാടികള്‍ അരങ്ങേറും. ഓണം വാരാഷോഘത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നടക്കും.

date