Skip to main content

ഡയറി പ്രമോട്ടര്‍ നിയമനം

തീറ്റപ്പുല്‍കൃഷി വ്യാപന പദ്ധതി നടപ്പാക്കുന്നതിന് ഇടുക്കി ജില്ലയിലെ ഒന്‍പത് ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ 2026-27 സാമ്പത്തിക വര്‍ഷത്തിലെ 2027 മാര്‍ച്ച് വരെ പരമാവധി 10 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അതത് ബ്ലോക്ക് പരിധിയില്‍ ഡയറി പ്രമോട്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രതിമാസം 8000/ രൂപ ഇന്‍സെന്റീവ് നല്‍കും. അപേക്ഷ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയാറാക്കി അതാത് യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരും കുറഞ്ഞത് പത്താം ക്ലാസ് വിജയിച്ചവരുമായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് 5 വര്‍ഷത്തെ വയസിളവ് അനുവദിക്കും. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് അവസരം. എസ് എസ് എല്‍ സി ബുക്കിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

അപേക്ഷാഫോമില്‍ അപേക്ഷകന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കണം. അപേക്ഷകര്‍ക്കുളള അഭിമുഖം തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ സെപ്റ്റംബര്‍ 14 ന് രാവിലെ 10 മണിക്ക് നടത്തും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 5 ശനിയാഴ്ച വൈകിട്ട് 3 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222099
 

date