കേരളോത്സവം ലാഗോ എന്‍ട്രികള്‍ ക്ഷണിച്ചു
യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ 2026 വര്‍ഷത്തെ ലോഗോക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ഡിജിറ്റല്‍ രീതിയില്‍ തയ്യാറാക്കിയ ലോഗോ ഡിസൈനുകളാണ് മത്സരത്തിനായി പരിഗണിക്കുക. എന്‍ട്രികള്‍ മള്‍ട്ടികളറില്‍ തയ്യാറാക്കി പിഡിഎഫ്/ പിഎന്‍ജി/ജെപിഇജി ഫോര്‍മാറ്റില്‍ ഇ-മെയില്‍ മുഖേന സമര്‍പ്പിക്കണം.
ലോഗോയുടെ അസല്‍/എഡിറ്റബിള്‍ ഫയലും ആവശ്യപ്പെട്ടാല്‍ ഹാജരാക്കാന്‍ കഴിയുന്ന വിധത്തില്‍ സൂക്ഷിക്കണം. 'കേരളോത്സവം 2026 ലോഗോ! എന്ന് തലക്കെട്ടോടുകൂടി രേഖപ്പെടുത്തിയ എന്‍ട്രികള്‍ സെപ്റ്റംബര്‍ അഞ്ച് വൈകിട്ട് അഞ്ചിനകം ksywb@kerala.gov.in മുഖേന ലഭിക്കണം വിവരങ്ങള്‍ക്ക്: മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി ഒ, തിരുവനന്തപുരം.43. ഫോണ്‍: 0471-2733139, 2733602.
- Log in to post comments