Skip to main content

ഓണം വാരാഘോഷം: മാധ്യമ പുരസ്‌കാരങ്ങൾ നൽകും

കനകക്കുന്നിൽ ആഗസ്റ്റ് 24 മുതൽ 30 വരെ നടക്കുന്ന ഓണം വാരാഘോഷത്തിന് മികച്ച കവറേജ് നൽകുന്ന മാധ്യമ പ്രവർത്തകർക്ക് പുരസ്കാരം നൽകുന്നു. 

മികച്ച അച്ചടിമാധ്യമ റിപ്പോർട്ടർ, ഫോട്ടോഗ്രാഫർ, മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടർ, വീഡിയോഗ്രാഫർ, മികച്ച എഫ്.എം റേഡിയോ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ.
 
എൻട്രികൾ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം കനകക്കുന്നിൽ പ്രവർത്തിക്കുന്ന മീഡിയ സെന്ററിൽ നേരിട്ട് സമർപ്പിക്കണം. അച്ചടി മാധ്യമ അവാർഡുകൾക്കുള്ള എൻട്രികൾ,  പ്രസിദ്ധീകരിച്ച വാർത്ത കട്ടിങ്ങുകൾക്കൊപ്പം സമർപ്പിക്കണം. ദൃശ്യ മാധ്യമം / എഫ്. എം അവാർഡുകൾക്കുള്ള എൻട്രികൾ പെൻഡ്രൈവിലും നൽകേണ്ടതാണ്. 
 അപേക്ഷകൾ  സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 29 ഉച്ചക്ക് 1 മണി വരെ.

date