Skip to main content

ആവേശം തീർത്ത് തിരുവാതിര മത്സരം

ഓണം വാരാഘോഷത്തോടനുബന്ധിച്ച് ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച തിരുവാതിരക്കളി മത്സരത്തിൽ മരുതംകുഴി ഉദിയന്നൂർ ദേവി തിരുവാതിര സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മത്സരത്തിൽ തിരുവനന്തപുരം കരകുളം മുല്ലശ്ശേരി മഹാദേവ തിരുവാതിര ഗ്രൂപ്പ് രണ്ടാം സ്ഥാനവും, കൊല്ലം കടമ്പാട്ടുകോണം ശ്രീദുർഗ്ഗ തിരുവാതിര സംഘം മൂന്നാം സ്ഥാനവും നേടി. ഇത്തവണ 17 ടീമുകളാണ് തിരുവാതിരയ്ക്ക് ചുവട് വച്ചത്.

date