Skip to main content

വയോസേവന പുരസ്‌കാരം: നാമനിർദേശം ക്ഷണിച്ചു

മുതിർന്ന പൗരന്മാർക്കായുള്ള സാമൂഹികനീതി വകുപ്പിന്റെ വയോസേവന പുരസ്‌കാരം 2026 ലേയ്ക്ക് നാമനിർദേശങ്ങൾ സെപ്റ്റംബർ 14 വരെ സമർപ്പിക്കാം. വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കിവരുന്ന ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എൻ.ജി.ഒ സ്ഥാപനങ്ങൾ, സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽനിന്നും വിവിധ കലാ കായിക, സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കാണ് പുരസ്‌കാരം. വിശദാംശങ്ങൾ:  swd.kerala.gov.in എന്ന വെബ്‌സൈറ്റിൽ

date