Skip to main content

അൻപ് വീട്' (Respite Home) പദ്ധതി: താൽപര്യപത്രം ക്ഷണിച്ചു

ബൗദ്ധികവും വളർച്ചാപരവുമായ ഭിന്നശേഷിയുള്ള വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ പിന്തുണയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി കേരള സർക്കാർ 2026-27 സാമ്പത്തിക വർഷത്തെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി "അൻപ് വീട്" (Respite Home) പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നു.

ബൗദ്ധികവും വളർച്ചാപരവുമായ ഭിന്നശേഷിയുള്ള വ്യക്തികളുടെ മാതാപിതാക്കളോ നിയമപരമായ രക്ഷിതാക്കളോ ചികിത്സ, ആശുപത്രിവാസം, യാത്ര, ഗുരുതര രോഗാവസ്ഥ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ആയിരിക്കുമ്പോൾ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് സുരക്ഷിതമായ താൽകാലിക താമസവും പരിചരണവും ലഭ്യമാക്കുന്നതിനായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ ഭിന്നശേഷി മേഖലയിലെ പ്രവർത്തന പരിചയമുള്ള സർക്കാർ അംഗീകൃത സന്നദ്ധസംഘടനകൾ നടത്തുന്ന റെസിഡൻഷ്യൽ സ്പെഷ്യൽ സ്കൂളുകൾ, കെയർ ഹോമുകൾ, റെസിഡൻഷ്യൽ വൊക്കേഷണൽ ട്രെയിനിംഗ് സെൻററുകൾ, ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന മറ്റ് അനുയോജ്യമായ റെസിഡൻഷ്യൽ സൗകര്യങ്ങൾ ഉള്ള തദ്ദേശ സ്ഥാപനങ്ങൾ, ഭിന്നശേഷിയുള്ള വ്യക്തികൾ ഉള്ള കുടുംബങ്ങൾ എന്നിവയിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു.

പദ്ധതിയുടെ വിശദമായ മാർഗ്ഗരേഖ പരിശോധിച്ച് താൽപര്യം ഉള്ള
വ്യക്തികൾ/ സ്ഥാപനങ്ങൾ അപേക്ഷകൾ ആഗസ്റ്റ്    31നകം ജില്ലാ സാമൂഹ്യനീതി ഓഫീസ്, കളക്ടറേറ്റ്  പി ഒ , പിൻ: 688001 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. പദ്ധതി മാർഗരേഖ, അപേക്ഷ ഫോം, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ സാമൂഹ്യനീതി വകുപ്പിൻ്റെ sjd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0477 225 3870 .

date