Skip to main content

ഓണം: 22, 23, 25 തീയതികളിൽ  ജില്ലയിലെ എല്ലാ ന്യായവില ഷോപ്പുകളും (റേഷൻ കടകൾ) തുറന്ന് പ്രവർത്തിക്കും -  ജില്ലാ സപ്ലൈ ഓഫീസർ

2026-ലെ ഓണാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ റേഷൻ സാധനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി 22/08/2026, 23/08/2026, 25/08/2026 എന്നീ അവധി ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ന്യായവില ഷോപ്പുകളും (റേഷൻ കടകൾ) തുറന്ന് പ്രവർത്തിക്കുന്നതാണ് എന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. 
 
            റേഷൻ വിതരണം, പൊതുവിപണി എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികളും നിർദ്ദേശങ്ങളും അറിയിക്കുന്നതിനായി ജില്ലാ-താലൂക്ക് തല കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. ഫോൺ നമ്പറുകൾ താഴെ നൽകുന്നു:
 
                                          ജില്ലാതല കണ്‍ട്രോള്‍ റൂം
ജില്ലാ സപ്ലൈ ഓഫീസ്,  ആലപ്പുഴ
0477-2251674
 
താലൂക്ക് തല കണ്‍ട്രോള്‍ റൂം
താലൂക്ക് സപ്ലൈ ഓഫീസ്, ചേർത്തല
0478-2823058
താലൂക്ക് സപ്ലൈ ഓഫീസ്, അമ്പലപ്പുഴ
0477-2252547
താലൂക്ക് സപ്ലൈ ഓഫീസ്, കുട്ടനാട്
0477-2702352
താലൂക്ക് സപ്ലൈ ഓഫീസ്, കാർത്തികപ്പള്ളി
0479-2412751
താലൂക്ക് സപ്ലൈ ഓഫീസ്, മാവേലിക്കര
0479-2303231
താലൂക്ക് സപ്ലൈ ഓഫീസ്, ചെങ്ങന്നൂർ
0479-2452276

date