അറിയിപ്പുകൾ
ദർഘാസ് ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാതല ഐ.സി.ഡി.എസ്. സെൽ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യത്തിനായി ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം ഡ്രൈലീസ് വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് സ്റ്റോർ പർച്ചേസ് മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി വാടകയ്ക്ക് നൽകുവാൻ താല്പര്യമുളള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചു.
ദർഘാസ് ഫോറം വില്പന അവസാനിക്കുന്ന സമയം: 2026 സെപ്റ്റംബർ 07 പകൽ 12 മണി. ദർഘാസ് ഫോറത്തിന്റെ വില 700 രൂപ +12% ജി എസ് ടി.
ദർഘാസ് അയക്കേണ്ട വിലാസം:
പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐസിഡിഎസ് സെൽ, കാക്കനാട്, പിൻ 682030. ഫോൺ: 0484 2423934
ജൂനിയർ റെസിഡന്റ് ഒഴിവ്
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ, നെഫ്രോളജി വിഭാഗങ്ങളിലേക്കായി മൂന്ന് ജൂനിയർ റെസിഡൻ്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വേതനം:45000 രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജോലിപരിചയം, ടി സി എം സി രജിസ്ടേഷൻ എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ മൂന്ന് (വ്യാഴം) രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം.
- Log in to post comments