Skip to main content

അറിയിപ്പുകൾ

സ്പോട് അഡ്മിഷൻ 

മാവേലിക്കര രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ 2026-27 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് (BFA) അഡ്മിഷനുമായി ബന്ധപ്പെട്ട്  ഒഴിവുള്ള ഒന്നാം വർഷ ബി എഫ് എ ബാച്ചിലേക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായി സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ സെപ്റ്റംബർ 09 രാവിലെ 11 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യണം. 11മണിക്ക് ശേഷം വരുന്നവരെ പരിഗണിക്കുന്നതല്ല. 
ഒഴിവുകളുടെ എണ്ണം: സ്റ്റേറ്റ് മെറിറ്റ് (ജനറൽ)-4, മറ്റ് പിന്നാക്കം ഹിന്ദു-1, പട്ടികജാതി- 1,  ഇ ഡബ്ലിയു എസ്-1.

അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ( എസ് എസ് എൽ സി, പ്ലസ് ടു  ( മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും), ടി സി, സിസി) ഫീസായി 9820/- രൂപ (6770 രൂപ സർക്കാർ ഫീസ് + 3050 രൂപ പി.റ്റി.എ) എന്നിവ സഹിതം രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്‌സ്, മാവേലിക്കര യിൽ ഹാജരാകേണ്ടതാണ്.

സംവരണ സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) എന്നിവ കൂടി ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ: 0479 2341199, 7511138088.

 

 

 

കേരളോത്സവം 2026: ലോഗോ ക്ഷണിച്ചു

 സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടു കൂടി സംഘടിപ്പിച്ചു വരുന്ന കേരളോത്സവം 2026  ൻ്റെ ലോഗോ തയ്യാറാക്കുന്നതിന് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു. സംസ്ഥാനത്തെ യുവജനങ്ങളുടെ കലാ -കായിക-സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിനാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.

ഡിജിറ്റൽ രീതിയിൽ തയ്യാറാക്കിയ ലോഗോ ഡിസൈനുകൾ മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളു. എൻട്രികൾ മൾട്ടികളറിൽ തയ്യാറാക്കി പി ഡി എഫ് / പി എൻ ജി / ജെ പി ഇ ജി ഫോർമാറ്റിൽ ഇ-മെയിൽ മുഖേന നൽകണം.

ലോഗോയുടെ ഒറിജിനൽ/എഡിറ്റബിൾ ഫയലും ആവശ്യപ്പെട്ടാൽ ഹാജരാക്കാൻ കഴിയുന്ന വിധത്തിൽ സൂക്ഷിക്കണം. എൻട്രികൾ  സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം അഞ്ചിന്  മുമ്പായി ksywb@kerala.gov.in ൽ ലഭ്യമാക്കണം. ഇ-മെയിലിന്റെ വിഷയത്തിൽ "കേരളോത്സവം  2026 ലോഗോ” എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് : മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്  സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി ഒ, തിരുവനന്തപുരം - 43. ഫോൺ:- 0471 2733139, 2733602.

date