Skip to main content

സാക്ഷരതാ പഠിതാക്കള്‍ക്ക് ചായയുമായി ഹാരിസണ്‍ പ്ലാന്റേഷന്‍

 

 

                 ജില്ലയില്‍ ആദിവാസി സാക്ഷരതാ പദ്ധതി നടക്കുന്നതിന്റെ ഭാഗമായി  തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ 12 പഠന കേന്ദ്രങ്ങളിലെ 363 പഠിതാക്കള്‍ക്ക് ലഘുഭക്ഷണവും ചായയും കൊടുക്കുന്നതിനായി തേറ്റമല പാരിസണ്‍ പ്ലാന്റേഷന്‍ എല്ലാ പഠനകേന്ദ്രങ്ങളിലേക്കും ചായപ്പൊടിയും പൊര്‍ളോം നീര്‍ത്തട വികസന സമിതി പഞ്ചസാരയും നല്‍കി. വത്തേരിക്കുന്ന് കോളനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി പ്ലാന്റേഷന്‍ മാനേജര്‍ പി.പത്മനാഭനില്‍ നിന്നും ഏറ്റുവാങ്ങി. വാര്‍ഡ് മെമ്പര്‍ ആര്‍.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, പ്രേരക് ബൈജു ഐസക് എന്നിവര്‍ സംസാരിച്ചു.

date