Skip to main content

അറിയിപ്പുകൾ

ഡയറി പ്രൊമോട്ടർ നിയമനം 

ക്ഷീരവികസന വകുപ്പിന്റെ  തീറ്റപ്പുൽകൃഷി വികസന പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിനായി എറണാകുളം ജില്ലയിലെ 15 ക്ഷീരവികസന യൂണിറ്റ് കാര്യാലയങ്ങളിൽ പ്രവർത്തിക്കുന്നതിന് ഡയറി പ്രൊമോട്ടർ തസ്തികയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്രായപരിധി: 18-45 വയസ്സ് (01-01-2026 പ്രകാരം) വിദ്യാഭ്യാസ യോഗ്യത - എസ് എസ് എൽ സി. കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന. അതത് ക്ഷീരവികസന യൂണിറ്റ് പരിധിയിൽ സ്ഥിരതാമസക്കാരനായിരിക്കണം. ഡയറി പ്രൊമോട്ടർമാരായി പ്രവൃത്തിപരിചയം ഉള്ളവർക്ക് പ്രായപരിധിയിൽ പരമാവധി അഞ്ചു വർഷത്തെ ഇളവ് അനുവദിക്കും.

ഇൻസന്റീവ്: പ്രതിമാസം 8000/- രൂപ.
ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളിൽ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച്  അനുബന്ധ രേഖകൾ സഹിതം സെപ്റ്റംബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി അതത് ക്ഷീരവികസന ഓഫീസർക്ക് എത്തിക്കണം.

കാക്കനാട് സിവിൽ സ്റ്റേഷനിൽ ഉള്ള ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ സെപ്റ്റംബർ 11 രാവിലെ 10.30 ന്  ഇൻറർവ്യൂ നടക്കും.

 

 ടെൻഡർ ക്ഷണിച്ചു 

വനിത, ശിശു വികസന വകുപ്പിന്റെ കീഴിലുള്ള കോതമംഗലം ഐ.സി.ഡി.എസ് പരിധിയിലെ കുട്ടമ്പുഴ പഞ്ചായത്തിലെ അങ്കണവാടികളിൽ 2026-27 സാമ്പത്തിക വർഷം 2026 സെപ്റ്റംബർ 18 മുതൽ 2027 മാർച്ച് 31 വരെ മുട്ട വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി 2026 സെപ്റ്റംബർ ഒന്ന് പകൽ രണ്ട് മണി വരെ. ടെണ്ടർ ഫോമിനും കൂടുതൽ വിവരങ്ങൾക്കും കോതമംഗലം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, കോതമംഗലം പി.ഒ. എന്ന മേൽവിലാസത്തിൽ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ 0485-2814205 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

 

 ടെൻഡർ ക്ഷണിച്ചു 

പളളുരുത്തി ഐസിഡിഎസ് പ്രോജക്ടിനു പരിധിയിലുള്ള കുമ്പളങ്ങി, ചെല്ലാനം, കുമ്പളം പഞ്ചായത്തുകളിലെ അങ്കണവാടി കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി അങ്കണവാടികളിൽ ആഴ്ചയിൽ മൂന്ന് ദിവസം പാലും മൂന്ന് ദിവസം മുട്ടയും വിതരണം ചെയ്യുന്നതിനായി വ്യക്തികൾ, കുടുംബശ്രീ സംരഭകർ, മറ്റ് സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിച്ചു.

ആഴ്ചയിൽ മൂന്ന് ദിവസം മുട്ട  വിതരണം ചെയ്യുന്നതിനുള്ള റീടെണ്ടറുകളും പാൽ വിതരണം ചെയ്യുന്നതിനുള്ള ടെണ്ടറുകളും സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 31 പകൽ  രണ്ട് മണി. ഫോൺ: 9995583553

 

 മസ്റ്ററിംഗ് നടത്തണം 

കളമശ്ശേരി നഗരസഭയിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ വിഭാഗം പെൻഷൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങൾ വഴി സെപ്റ്റംബർ 30 ന്  മുമ്പായി വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കണമെന്നും മസ്റ്ററിംഗ് പരാജയപ്പെടുന്നവർ നഗരസഭയിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു.

date