Skip to main content

ബ്ലോക്ക് തലത്തിൽ ഡെയറി പ്രൊമോട്ടർ അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പിന്റെ ''തീറ്റപ്പുൽക്യഷി'' വികസന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ 12 ബ്ലോക്കുകളിലേക്കും കരാർ അടിസ്ഥാനത്തിൽ ഡെയറി പ്രൊമോട്ടർമാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അതാത് ക്ഷീരവികസന സർവ്വീസ് യൂണിറ്റ് പരിധിയിൽ സ്ഥിര താമസം ആക്കിയതുംഎസ്.എസ്.എൽ.സി പാസ്സായതുമായ 18 മുതൽ 45 വയസ്സു വരെയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത മാത്യകയിൽ പുരിപ്പിച്ച അപേക്ഷയും രേഖകളും സെപ്റ്റംബർ 5ന് 5 മണിക്ക് മുമ്പായി ബ്ലോക്ക്തല ക്ഷീരവികസന സർവ്വീസ് യൂണിറ്റുകളിൽ സമർപ്പിക്കണം. പ്രവർത്തി പരിചയം ഉളളവർക്ക് 5 വർഷത്തെ വയസ്സിളവുംകമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണനയും ഉണ്ടായിരിക്കും.

പി.എൻ.എക്‌സ്. 3421/2026

date