അറിയിപ്പുകള്‍
കേരളോത്സവം 2026: ലോഗോ എന്‍ട്രികള്‍ ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന കേരളോത്സവത്തിന്റെ 2026 വര്‍ഷത്തെ ലോഗോയ്ക്ക് മത്സര അടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു. ഡിജിറ്റല്‍ രീതിയില്‍ തയ്യാറാക്കിയ ലോഗോ ഡിസൈനുകള്‍ മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളൂ. എന്‍ട്രികള്‍ മള്‍ട്ടി കളറില്‍ തയ്യാറാക്കി പിഡിഎഫ്/പിഎന്‍ജി/ജെപിഇജി ഫോര്‍മാറ്റില്‍ ഇമെയില്‍ മുഖേന നല്‍ക്കേണ്ടതാണ്.ലോഗോയുടെ ഒറിജിനല്‍/എഡിറ്റബിള്‍ ഫയലും ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ കഴിയുന്ന വിധത്തില്‍ സൂക്ഷിക്കണം. എന്‍ട്രികള്‍ 2026 സെപ്റ്റംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഇമെയില്‍ വിലാസത്തില്‍ ലഭിക്കണം. ഇമെയിലിന്റെ സബ്ജക്ടായി കേരളോത്സവം-2026 ലോഗോ എന്ന് രേഖപ്പെടുത്തേണ്ടതാണ്. ഇ മെയില്‍: ksywb@kerala.gov.in. കൂടുതല്‍ വിവരങ്ങള്‍ക്ക് മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി. ഒ, തിരുവനന്തപുരം- 43,
ഫോണ്‍ : 0471-2733139, 2733602.
മെഡിക്കല്‍ കോളേജില്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ എച്ച്ഡിഎസ്സിന് കീഴില്‍ സെക്യൂരിറ്റി, റെസ്പിറേറ്ററി ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ എന്നീ തസ്തികകളിലെ ഒഴിവിലേക്കു 755 രൂപ ദിവസക്കൂലി അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫക്കറ്റുകള്‍ സഹിതം ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അതാത് ദിവസം ഇന്റര്‍വ്യൂവിന് നേരിട്ട് എത്തേണ്ടതാണ്. സെക്യൂരിറ്റി തസ്‌കിയിലെ അഭിമുഖം സെപ്റ്റംബര്‍ ഒന്നിന് പകല്‍ 11.30-ന് നടക്കും. യോഗ്യത: ജെസിഒ റാങ്കില്‍ താഴെയുള്ള വിമുക്ത ഭടന്മാര്‍, പാരാമിലിറ്ററി/കേന്ദ്രസേനകള്‍, പോലീസ്, ഫയര്‍ഫോഴ്സ് എന്നിവയില്‍ നിന്നും വിരമിച്ചവര്‍. ഉയര്‍ന്ന പ്രായപരിധി: 60 വയസ്സ്. റെസ്പിറേറ്ററി ടെക്‌നീഷ്യന്‍ അഭിമുഖം സെപ്റ്റംബര്‍ മൂന്നിന് 11.30 മണിക്ക് നടക്കും. യോഗ്യത: ഡിപ്ലോമ ഇന്‍ റെസ്പിറേറ്ററി ടെക്‌നോളജി. പ്രായം: 20-40 വയസ്സ്. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ബ്ലഡ് ബാങ്കിലേക്കുള്ള കൗണ്‍സിലര്‍ അഭിമുഖം സെപ്റ്റംബര്‍ രണ്ടിന് പകല്‍ 11.30-ന് നടക്കും. യോഗ്യത : മാസ്റ്റേഴ്‌സ് ഡിഗ്രി ഇന്‍ സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ബേസിക് കമ്പ്യൂട്ടര്‍ സ്‌കില്‍ (എംഎസ് ഓഫീസ്) ഫോര്‍ മെയിന്റൈനിംഗ് ഡോണര്‍ രജിസ്റ്റേഴ്‌സ്, ബ്ലഡ് ബാങ്ക് കൗണ്‍സിലിംഗ് അല്ലെങ്കില്‍ ഐസിടിസിയില്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തി പരിചയം.
പിഎസ്‌സി അഭിമുഖം
കോഴിക്കോട് ജില്ല വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗേജ് ടീച്ചര്‍ (അറബിക്) (കാറ്റഗറി. നം. 679/2025) (1 എന്‍സിഎ-എസ്‌സി) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഒടിവി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം സെപ്റ്റംബര്‍ മൂന്നിന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ നടത്തും. പ്രസ്തുത അഭിമുഖത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസിലും തിയ്യതിയിലും യഥാസമയം അഭിമുഖത്തിന് എത്തേണ്ടതാണ്. വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്‌കരിച്ച കെ ഫോം(അപ്പന്‍ഡിക്‌സ്- 28) പിഎസ്‌സി വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഇന്റര്‍വ്യൂ സമയത്ത് കൊണ്ടുവരേണ്ടതാണ്. (ഫോണ്‍- 0495 2371971).
- Log in to post comments