Skip to main content

കനകക്കുന്നിൽ 'പ്ലാസ്റ്റിക് അറസ്റ്റ്'

ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്ന് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിനായി 'പ്ലാസ്റ്റിക് അറസ്റ്റ്' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം നഗരസഭയും ശുചിത്വ മിഷനും സംയുക്തമായാണ് ഈ ഹരിത മാതൃക നടപ്പാക്കുന്നത്. 

അമ്പതിലധികം സന്നദ്ധ പ്രവർത്തകർ പങ്കെടുത്ത ഫ്ലാഷ് മോബോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.  കനകക്കുന്നിനെ പൂർണ്ണമായും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. മേള കാണാനെത്തുന്നവർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലും പ്രവേശന കവാടത്തിൽ വെച്ച് 10 രൂപയുടെ ടോക്കൺ സ്റ്റിക്കർ പതിക്കും. തുടർന്ന് സന്ദർശനം കഴിഞ്ഞ് തിരികെ ഇറങ്ങുമ്പോൾ ടോക്കൺ പതിപ്പിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കാണിച്ചാൽ 10 രൂപ പൂർണ്ണമായും റീഫണ്ട് ചെയ്തു നൽകുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് സന്ദർശകരെ സഹായിക്കാനും ബോധവൽക്കരണം നൽകാനുമായി വോളന്റിയർമാരുടെ സേവനം കനകക്കുന്നിലുടനീളം ലഭ്യമാക്കിയിട്ടുണ്ട്.

date