Post Category
കള്ളക്കടൽ ജാഗ്രതാ നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെയും, വെള്ളിയാഴ്ച (28/08/2026) വൈകുന്നേരം 05.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. 0.9 മുതൽ 1.2 മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്തും വെള്ളിയാഴ്ച (28/08/2026) ഉച്ചയ്ക്ക് 02.30 വരെ കടലാക്രമണ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
പി.എൻ.എക്‌സ്. 3434/2026
date
- Log in to post comments