Post Category
ഇന്ന് 'നിഴലിന്റെ നാടൻപാട്ട്'
ഓണാഘോഷത്തിന്റെ മൂന്നാം ദിനമായ വെള്ളിയാഴ്ച പാലക്കാട് 'നിഴൽ ഫോക് ബാൻഡ്' അവതരിപ്പിക്കുന്ന നാടൻ പാട്ട് കോട്ടക്കുന്നിലെ പ്രധാന വേദിയിൽ അരങ്ങേറും. തെയ്യം, തിറ വേഷങ്ങളുടെ അകമ്പടിയിലാണ് പരിപാടി ഒരുക്കിയിട്ടുള്ളത്. നാടൻ കലകളുടെ സൗന്ദര്യം വിളിച്ചോതി എടരിക്കോട് സംഘം അവതരിപ്പികുന്ന കോൽക്കളിയും ഒപ്പനയും ഇതോടൊപ്പം ഉണ്ടാവും. നാളെ ( ഓഗസ്റ്റ് 29 ) സമീർ ബിൻസി, ഇമാം മജ്ബൂർ സംഘത്തിൻ്റെ സൂഫി ഖവാലി നടക്കും.
date
- Log in to post comments