Post Category
നാളെ (ശനി) സൂഫി സംഗീതവും തോൽപ്പാവക്കൂത്തും
ആഘോഷങ്ങളുടെ നാലാം ദിനമായ ശനിയാഴ്ചയും വൈവിധ്യമാർന്ന കലാവിരുന്നുകളാണ് വേദിയിൽ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഗായകൻ സമീർ ബിൻസിയും മജ്ബൂറും ചേർന്ന് അവതരിപ്പിക്കുന്ന സൂഫി സംഗീത നിശ ശനിയാഴ്ചത്തെ പ്രധാന ആകർഷണമാകും. അതോടൊപ്പം പാരമ്പര്യ കലാരൂപത്തിന്റെ തനിമ ചോരാതെ ഷൊർണൂർ സംഘം അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്തും വേദിയിൽ അരങ്ങേറും. വരും ദിവസങ്ങളിലും കൂടുതൽ സാംസ്കാരിക പരിപാടികളോടെ ഓണാഘോഷം തുടരും.
date
- Log in to post comments