Post Category
ഓണാഘോഷ വേദിയിൽ ലക്കി ഡ്രോ മത്സരവുമായി പോലീസ്
പോൾ ആപ്പിന്റെ പ്രചാരണാർത്ഥം ലക്കി ഡ്രോ മത്സരവുമായി പോലീസ്. ഓണാഘോഷ വേദിയിലെ പോലീസ് സ്റ്റാൾ സന്ദർശിക്കുന്ന പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ലക്കി ഡ്രോ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് സർപ്രൈസ് സമ്മാനവും പോലീസ് നൽകും. നറുക്കെടുപ്പ് നടത്തി ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് വിജയിയെ പ്രഖ്യാപിക്കുന്നത്.
ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും സൗജന്യമായി ലഭ്യമാകുന്ന പോൾ ആപ്പ് വഴി 33ഓളം സേവനങ്ങളാണ് ജനങ്ങൾക്ക് ലഭിക്കുന്നത്. പോലീസ് സ്റ്റേഷനിൽ ഫിസിക്കലായി പോകാതെ തന്നെ വീട്ടിലിരുന്ന് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്നതാണ് പോൾ ആപ്പിന്റെ സവിശേഷത.
date
- Log in to post comments