റീ ടെണ്ടർ ക്ഷണിച്ചു
വനിത, ശിശുവികസന വകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ്. വാഴക്കുളം പ്രോജെക്ടിലേക്ക് ഔദ്യോഗികാവശ്യങ്ങൾക്കായി കരാർ തിയതി മുതൽ ഒരു വർഷത്തേക്ക് ഉപയോഗിക്കുന്നതിനായി വാഹനം (കാർ) കരാറടിസ്ഥാനത്തിൽ വാടകക്ക് നൽകുവാൻ താല്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു.
പ്രതിമാസം പരമാവധി 1500 കിലോമീറ്റർ ദൂരം ഉപയോഗിക്കുന്നതിനായി 28000 രൂപ നിരക്കിൽ ഡ്രൈവറില്ലാതെ വാഹനം മാത്രം (dry lease) വ്യവസ്ഥയിലാണ് ആവശ്യമുള്ളത്. ടെണ്ടർ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ പത്തിനും വൈകിട്ട് അഞ്ചിനും ഇടയിൽ വാഴക്കുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വാഴക്കുളം ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കും. ടെണ്ടർ ഫോം വിൽക്കുന്ന അവസാന തിയതിയും സമയവും: സെപ്റ്റംബർ അഞ്ച് ഉച്ചയ്ക്ക് 12 വരെ. അന്നേ ദിവസം വൈകീട്ട് മൂന്ന് വരെ പൂരിപ്പിച്ച ടെൻഡറുകൾ സ്വീകരിക്കും. ഫോൺ: 9495841372, 9745169906.
- Log in to post comments