Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് താൽക്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

യോഗ്യത : ആർക്കിടെക്ചർ/ സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ/ ബിരുദംകമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിംഗ് പരിജ്ഞാനം, തസ്തികയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി: - 18 - 45

അപേക്ഷ ഫോമിന്റെ മാതൃക www.cet.ec.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ബയോഡേറ്റായും സർട്ടിഫിക്കറ്റുകളുടെ അസൽപകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 3 രാവിലെ 10ന് ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിൽ നടക്കുന്ന എഴുത്ത് പരീക്ഷയിലും തുടർന്ന് നടക്കുന്ന അഭിമുഖ പരീക്ഷയിലും പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9746997977.

 

പി.എൻ.എക്‌സ്. 3440/2026

date