Skip to main content

കേരള സംസ്ഥാന ഊർജസംരക്ഷണ പുരസ്‌കാരം 2026 : അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഊർജസംരക്ഷണ പുരസ്‌കാരം - 2026 നൽകുന്നതിനായി എനർജി മാനേജ്മെന്റ് സെന്റർ-കേരള അപേക്ഷ ക്ഷണിച്ചു. ഈ വർഷത്തെ പുരസ്‌കാര പദ്ധതിയിൽ നിലവിലുള്ള വിഭാഗങ്ങൾ പുനഃക്രമീകരിച്ച് ഏഴ് വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങൾ നൽകുന്നത്വൻകിട ഊർജ ഉപഭോക്താക്കൾഇടത്തരം ഊർജ ഉപഭോക്താക്കൾചെറുകിട ഊർജ ഉപഭോക്താക്കൾഊർജകാര്യക്ഷമ കെട്ടിടങ്ങൾഊർജകാര്യക്ഷമ പൊതു സ്ഥാപനങ്ങൾഊർജസംരക്ഷണ നേതൃത്വവും സമൂഹതല സ്വാധീനവുംഊർജകാര്യക്ഷമ ഉൽപ്പന്നങ്ങളുടെയും ഊർജകാര്യക്ഷമ കെട്ടിടങ്ങളുടെയും പ്രോത്സാഹകർ

വ്യവസായങ്ങൾവാണിജ്യ കെട്ടിടങ്ങൾആശുപത്രികൾഹോട്ടലുകൾഓഫീസുകൾഷോപ്പിംഗ് മാളുകൾവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ വിഭാഗങ്ങളിൽ അപേക്ഷിക്കാം. സർക്കാർ വകുപ്പുകൾതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളും പദ്ധതികളും അഞ്ചാം വിഭാഗത്തിൽ പരിഗണിക്കും.

ഊർജസംരക്ഷണ രംഗത്തെ ഗവേഷണംസമൂഹ്യതല ഇടപെടലുകൾബോധവത്കരണംവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഊർജ ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തുന്ന എൻജിഒകൾക്കും മറ്റ് സംഘടനകൾക്കും ആറാം വിഭാഗത്തിൽ അപേക്ഷിക്കാം. ഊർജകാര്യക്ഷമ ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കൾവിതരണക്കാർസേവനദാതാക്കൾസോഫ്റ്റ്വെയർ ഡെവലപ്പർമാർ എന്നിവർക്കൊപ്പം ആർക്കിടെക്ചറൽ സ്ഥാപനങ്ങൾഗ്രീൻ ബിൽഡിംഗ് കൺസൾട്ടന്റുമാർ തുടങ്ങിയവരുടെ ഊർജകാര്യക്ഷമ കെട്ടിട മേഖലയിലെ പ്രവർത്തനങ്ങളും ഏഴാം വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒന്നാം മുതൽ നാലാം വിഭാഗങ്ങളിലെ വിജയികൾക്ക് ഒരു ലക്ഷം രൂപ വീതവുംഅഞ്ച് മുതൽ ഏഴ് വരെ വിഭാഗങ്ങളിലെ വിജയികൾക്ക് 50,000 രൂപ വീതവും ക്യാഷ് പ്രൈസിനൊപ്പം പ്രശസ്തിപത്രവും ഫലകവും നൽകും.

കൂടാതെയോഗ്യരായ അപേക്ഷകർക്ക് ISO 50001 സർട്ടിഫിക്കേഷനും ഊർജ ഓഡിറ്റിനുമായി സാമ്പത്തിക സഹായം ലഭ്യമാക്കുന്ന അധിക ആനുകൂല്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങളാണ് പ്രധാനമായും പരിഗണിക്കുക. ഊർജസംരക്ഷണ പ്രവർത്തനങ്ങളുടെ തുടർച്ചയും വിലയിരുത്തുന്നതിനായി കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലെ പ്രവർത്തനങ്ങളും പരിഗണിക്കും.

അപേക്ഷാഫോമും വിശദമായ മാർഗനിർദേശങ്ങളും www.keralaenergy.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും ecawardsemc@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 30.

കൂടുതൽ വിവരങ്ങൾക്ക്: എനർജി മാനേജ്മെന്റ് സെന്റർ-കേരള, ശ്രീകൃഷ്ണ നഗർശ്രീകാര്യം പി.ഒ.തിരുവനന്തപുരം – 695017. ഫോൺ: 0471-2594922, വെബ്സൈറ്റ്: www.keralaenergy.gov.in, ഇ-മെയിൽ: ecawardsemc@gmail.com.

പി.എൻ.എക്‌സ്. 3445/2026

date