Skip to main content

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക ഘോഷയാത്ര സ്വീകരണം, വൈദ്യുത ദീപാലങ്കാരം തുടങ്ങിയ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു.

പതാക ഘോഷയാത്ര സ്വീകരണത്തിൽ ഒന്നാം സ്ഥാനം ചിറയിൻകീഴ് നിയോജകമണ്ഡലവും രണ്ടാം സമ്മാനം നേമം മണ്ഡലവും സ്വന്തമാക്കി.

 പതാക ഘോഷയാത്ര സ്വീകരണത്തിലെ അത്തപ്പൂക്കളത്തിൽ ഒന്നാം സ്ഥാനം വാമനപുരം നിയോജകമണ്ഡലം കരസ്ഥമാക്കി.

ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ തിരുവാതിര കളി മത്സരത്തിൽ ഒന്നാം സ്ഥാനം ഉദിയന്നൂർ ദേവി തിരുവാതിര സംഘവും രണ്ടാം സ്ഥാനം ദീപ മഹാദേവ തിരുവാതിര ഗ്രൂപ്പ്‌ കരകുളവും മൂന്നാം സ്ഥാനം ശ്രീദുർഗ കടമ്പാട്ടുകോണം കൊല്ലവും നേടി.

 ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ അത്തപ്പൂക്കളം മത്സരം ജനറൽ വിഭാഗത്തിൽ ദീപാങ്കർ വിയും രണ്ടാം സ്ഥാനം  ഷൈജുവും, മൂന്നാം സ്ഥാനം സനൽകുമാർ സി എസും നേടി.  മാധ്യമ വിഭാഗത്തിൽ ഒന്നാം സ്ഥാനം പയനിയർ ഡെയിലിയും രണ്ടാം സ്ഥാനം തനിനിറം പത്രവും  മൂന്നാം സ്ഥാനം ജന്മഭൂമിയും സ്വന്തമാക്കി.

date