മാള ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
മാള കെ.കെ.എസ്. ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ എന്നീ ട്രേഡുകളിൽ ഓരോ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 29-ന് രാവിലെ 10.30-ന് ഐ.ടി.ഐയിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം. പി.എസ്.സി റൊട്ടേഷൻ പ്രകാരമായിരിക്കും നിയമനം.
ഡ്രാഫ്റ്റ്സ്മാൻ സിവിൽ (ഇ.ഡബ്ല്യു.എസ്/ഓപ്പൺ കാറ്റഗറി) തസ്തികയിലേക്ക് സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് (1 വർഷ പ്രവൃത്തിപരിചയം) / ഡിപ്ലോമ (2 വർഷ പ്രവൃത്തിപരിചയം) അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ എൻ.ടി.സി/എൻ.എ.സി (3 വർഷ പ്രവൃത്തിപരിചയം) ഉള്ളവർക്ക് അപേക്ഷിക്കാം.
മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ (മുസ്ലീം/ഓപ്പൺ കാറ്റഗറി) തസ്തികയിലേക്ക് ഓട്ടോമൊബൈൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് (1 വർഷ പ്രവൃത്തിപരിചയം) / ഡിപ്ലോമ (2 വർഷ പ്രവൃത്തിപരിചയം) അല്ലെങ്കിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എൻ.ടി.സി/എൻ.എ.സി (3 വർഷ പ്രവൃത്തിപരിചയം) ആണ് യോഗ്യത. ഫോൺ- 0480 2893127.
- Log in to post comments