Skip to main content

സീറ്റ് ഒഴിവ്

താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം സെമസ്റ്റർ ബി.ബി.എ കോഴ്സിൽ എസ്.ടി വിഭാഗത്തിൽ രണ്ടും ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ ഒന്നും സീറ്റുകള്‍ ഒഴിവുണ്ട്.  അർഹരായവര്‍ ആഗസ്റ്റ് 31-നകം നിർദിഷ്ട അപേക്ഷ കോളേജ് ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. ഫോണ്‍: 9188900200.

കൊളത്തൂർ മങ്കട ഗവ. ആർട്സ് ആന്‍ഡ് സയൻസ് കോളേജിൽ വിവിധ ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസുകളില്‍ സംവരണ/ജനറൽ വിഭാഗങ്ങളിലായി സീറ്റുകൾ ഒഴിവുണ്ട്.  യോഗ്യരായ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ പ്രിന്റൗട്ട്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സ്പോർട്സ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഫോണ്‍: 04933-202135, 9188900202.

പെരിന്തൽമണ്ണ പി.ടി.എം സര്‍ക്കാര്‍ കോളേജിൽ വിവിധ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിൽ എസ്.സി, എസ്.ടി വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്.  യോഗ്യരായവര്‍ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 31-ന് വൈകീട്ട് നാല് മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ നേരിട്ടെത്തി റിപ്പോർട്ട് ചെയ്യണം. പ്രസ്തുത വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ ഒ.ഇ.സി വിഭാഗക്കാരെയും പരിഗണിക്കും. ഫോണ്‍: 9074006717.

date