Skip to main content

കോളേജ് വിദ്യാർത്ഥികൾക്കായി പ്രൊജക്ട് പ്രൊപ്പോസൽ മത്സരം

ജില്ലാ വനിതാ ശിശുവികസന ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന 'സങ്കൽപ്പ് - ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി പ്രൊജക്ട് പ്രൊപ്പോസൽ മത്സരം സംഘടിപ്പിക്കുന്നു. സ്ത്രീ ശാക്തീകരണം, ലിംഗസമത്വം, പെൺകുട്ടികളുടെ ഭാവിസുരക്ഷ, സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വിവിധ വെല്ലുവിളികൾക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തൽ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് മത്സരം.
താത്പര്യമുള്ള വിദ്യാർത്ഥികൾ https://forms.gle/N18TF7CgZZU9pJQ99 എന്ന ലിങ്ക് വഴി സെപ്റ്റംബർ അഞ്ചിനകം വിവരങ്ങൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483-2950084.

date