Skip to main content

'അൻപ് വീട്' പദ്ധതി: താല്പര്യപത്രം ക്ഷണിച്ചു

ബൗദ്ധികവും വളർച്ചാപരവുമായ ഭിന്നശേഷിയുള്ള വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണയും സംരക്ഷണവും ഉറപ്പാക്കുന്ന 'അൻപ് വീട്' പദ്ധതി നടപ്പാക്കുന്നതിനായി താല്പര്യപത്രം  ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ ചികിത്സ, ആശുപത്രിവാസം, അടിയന്തര യാത്രകൾ തുടങ്ങിയ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് സുരക്ഷിതമായ താത്കാലിക താമസവും പരിചരണവും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭിന്നശേഷി മേഖലയിൽ പ്രവർത്തനപരിചയമുള്ള സർക്കാർ അംഗീകൃത സന്നദ്ധസംഘടനകൾ നടത്തുന്ന റെസിഡൻഷ്യൽ സ്പെഷ്യൽ സ്കൂളുകൾ, കെയർ ഹോമുകൾ, റെസിഡൻഷ്യൽ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററുകൾ, മറ്റ് അനുയോജ്യമായ റെസിഡൻഷ്യൽ സ്ഥാപനങ്ങൾ, ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള സ്ഥാപനങ്ങളും വ്യക്തികളും നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആവശ്യമായ രേഖകൾ സഹിതം ആഗസ്റ്റ് 31-നകം മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. പദ്ധതി മാർഗരേഖയും അപേക്ഷാ ഫോമും sjd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഇമെയിൽ: dsjompm@gmail.com

date