കരുതലോടെ പോന്നോണം; വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സായംപ്രഭ ഹോമിൽ മുതിർന്നവർക്കായി ഓണാഘോഷം സംഘടിപ്പിച്ചു
വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സാമൂഹ്യനീതിവകുപ്പ് ആര്യംപാടം മോഡൽ സായംപ്രഭ ഹോമിൽ "കരുതലോടെ പോന്നോണം"മുതിർന്നവർക്കായി ഓണാഘോഷം സംഘടിപ്പിച്ചു. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ആര്യംപാടം ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മുതിർന്നവർക്കുള്ള ഓണാഘോഷം വടക്കാഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ മിനി അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ആര്യംപാടം ലയൺസ് ക്ലബ്ബ് ഒരുക്കിയ ഓണക്കോടി സായംപ്രഭ ഹോമിലെത്തുന്ന മുതിർന്നപൗരന്മാരായ അച്ഛനമ്മമാർക്ക് മുനിസിപ്പൽ ചെയർപേഴ്സൺ മിനി അരവിന്ദൻ സമ്മാനിച്ചു.
വടക്കാഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ പി.എൻ. സുരേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. മദനൻ, ആര്യംപാടം വാർഡ് കൗൺസിലർ പി.എ. അഷറഫ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ. പ്രദീപൻ,
ആര്യംപാടം ലയൺസ് ക്ലബ് പ്രസിഡന്റ് പി.എ മജീദ്, സെക്രട്ടറി കൃഷ്ണകുമാർ, ട്രഷറർ ഇ.കെ. ജോഷി, മുനുസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പി.ജി. സനീഷ്, ധന്യ നിധിൻ, കൗൺസിലർമാരായ പീതാംബരൻ, ലില്ലി ഫ്രാൻസിസ്, എ.എ. ഡോൺബോസ്കോ, റിനി സണ്ണി, എ. ഷൈലജ, സാമൂഹ്യനീതി വകുപ്പ് സായംപ്രഭ മാനേജർ കം ഫെസിലിറ്റേറ്റർ മാർഷൽ സി. രാധാകൃഷ്ണൻ, വയോമിത്രം കോർഡിനേറ്റർ കെ.പി. സജീവ്, ഗവ. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ലിജി, ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ, പൊതുപ്രവർത്തക ജമീല ടീച്ചർ, കെയർ ഗീവർ ബീന ബാബു, ആശാവർക്കർ കെ.ആർ സുനിത, ആര്യംപാടം ലയൺസ് ക്ലബ് അംഗങ്ങളായ സി.സി കുര്യാക്കോസ്, എം. ശശികുമാർ, ഗിരീഷ് ചന്ദ്, മോഹനൻ, അരുൺ, ഉന്മേഷ്, പ്രകാശൻ, ആർ. കെ. രാധാകൃഷ്ണൻ, ആന്റോ വർഗ്ഗീസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സായംപ്രഭ ഹോമിലെ മുതിർന്നവർ ഓണപ്പാട്ടുകളും പഴയകാലഓണം ഓർമ്മകളും പങ്കുവെച്ചുകൊണ്ട് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മുതിർന്നവരുടെ
മാനസികോല്ലാസത്തിനായി സെന്റ് തോമസ് കോളേജ് സോഷ്യൽവർക്ക് വിഭാഗം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളും നൃത്തവും സംഘടിപ്പിച്ചു വിജയകൾക്ക് സമ്മാനങ്ങൾ നൽകി.
- Log in to post comments