Post Category
അങ്കണവാടികളിലേക്ക് മുട്ട വിതരണം: ടെണ്ടര്‍ ക്ഷണിച്ചു
തളിക്കുളം ശിശുവികസന പദ്ധതി ഓഫീസിന്റെ കീഴിലുള്ള വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് മുട്ട വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. 'പോഷകബാല്യം' പദ്ധതിയുടെ ഭാഗമായി 2027 മാര്‍ച്ച് 31 വരെ ആഴ്ചയില്‍ മൂന്ന് ദിവസം മുട്ട ലഭ്യമാക്കുന്നതിനാണ് ടെണ്ടര്‍ ക്ഷണിച്ചത്. ഓരോ പഞ്ചായത്തിലേക്കും പ്രത്യേകമായാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത്. ടെണ്ടര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 14 ഉച്ചയ്ക്ക് ഒന്ന് വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തൃപ്രയാര്‍ മിനി സിവില്‍ സ്റ്റേഷനിലെ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2394522.
date
- Log in to post comments