Post Category
അങ്കണവാടികളിലേക്ക് പാല് വിതരണം: ടെണ്ടര്‍ ക്ഷണിച്ചു
തളിക്കുളം ഐ.സി.ഡി.എസ് പരിധിയിലെ വാടാനപ്പള്ളി, തളിക്കുളം, വലപ്പാട് എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാല് വിതരണം നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. 'പോഷകബാല്യം' പദ്ധതിയുടെ ഭാഗമായി 2027 മാര്‍ച്ച് 31 വരെ ആഴ്ചയില്‍ മൂന്ന് ദിവസം പാല് വിതരണം ചെയ്യുന്നതിനാണ് ടെണ്ടര്‍. ഓരോ പഞ്ചായത്തിലേക്കും വെവ്വേറെയാണ് അപേക്ഷിക്കേണ്ടത്. ടെണ്ടര്‍ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 14 ന് ഉച്ചയ്ക്ക് ഒന്ന് വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2394522.
date
- Log in to post comments