Skip to main content

മൃതദേഹം തിരിച്ചറിഞ്ഞില്ല

 

 

ഒരുമനയൂര്‍ വില്ലേജിലെ ചുള്ളിപ്പാടം എന്ന സ്ഥലത്തെ ചേറ്റുവ പുഴയുടെ തീരത്ത് ഓഗസ്റ്റ് 28 ന് കാണപ്പെട്ട 20 നും 40 നും ഇടയില്‍ പ്രായം തോന്നിക്കുന്ന അജ്ഞാത യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല. മൃതദേഹം അഴുകിയ നിലയിലാണ്. കരിനീല കളര്‍ ട്രാക്ക് പാന്റും പച്ചനിറത്തിലുള്ള അഡിഡാസ് എന്ന് പ്രിന്റ് ചെയ്ത ഹാഫ്‌കൈ ടി ഷര്‍ട്ടും ധരിച്ചിട്ടുണ്ട്. 162 സെ.മീ ഉയരം. മുടി പറ്റെ വെട്ടിയിട്ടുണ്ട്. ഇടതു കൈത്തണ്ടയിലും കഴുത്തിന്റെ ഇടതുഭാഗത്തും 'കാജല്‍' എന്ന് പച്ചകുത്തിയിട്ടുണ്ട്. ചാവക്കാടി പോലീസ് സ്റ്റേഷനില്‍ ക്രൈം 774/2026 യു/എസ് 194 ബിഎന്‍എസ്എസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചാവക്കാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0487 2507352, 9497980526, 9497987135.

date