Skip to main content

മൃതദേഹം തിരിച്ചറിഞ്ഞില്ല

 തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ട ഭാഗത്ത് നിന്നും ഓഗസ്റ്റ് 22 ന് അവശനിലയില്‍ കണ്ടെത്തി തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല. തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ ക്രൈം 755/26 യു/എസ്, 194 ബിഎന്‍എസ്എസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. പടിഞ്ഞാറെക്കോട്ട പരിസരത്ത് അലഞ്ഞ് തിരിഞ്ഞ് നടന്ന് കടകളുടെ മുന്നില്‍ കിടന്നുറങ്ങി കഴിഞ്ഞു വരുന്നയാളാണ്. ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൃശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 04872363608, 9495633794, 9539487463.

date