Skip to main content

സ്‌പോട്ട് അഡ്മിഷന്‍

2026-27വര്‍ഷത്തെ ഐ.ടി.ഐ പ്രവേശനത്തിന് കട്ടപ്പന ഗവ.ഐ ടി ഐ-യിലെ വിവിധ ട്രേഡുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നല്‍കുന്നു. ഐ.ടി.ഐ പ്രവേശനത്തിന് താല്പര്യമുള്ളവര്‍ എസ്എസ്എല്‍സി, പ്ലസ് ടു, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, ടിസി എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഐ ടി ഐ-യില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

എസ്എസ്എല്‍സി ജയിച്ചവര്‍ക്കും, തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100/രൂപ. അപേക്ഷ ഫോമുകള്‍ ഐ ടി ഐ ഓഫീസില്‍ നിന്നു ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി- ആഗസ്റ്റ് 31 വൈകിട്ട് 4 വരെ.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04868-272216.

 

date