Skip to main content

റസിഡന്‍ഷ്യല്‍ ഹോസ്റ്റലുകളില്‍ ഓണക്കോടി വിതരണം ചെയ്തു

റസിഡന്‍ഷ്യല്‍ ഹോസ്റ്റലുകളില്‍ താമസിച്ചു പഠനം നടത്തുന്ന ഇടുക്കി ജില്ലയിലെ വനമേഖലയിലേയും പാര്‍ശ്വവല്‍കൃത സമൂഹത്തിലെയും കുട്ടികള്‍ക്കായി എസ്എസ്‌കെ ഇടുക്കിയുടെ നേതൃത്വത്തില്‍ ഓണക്കോടി വിതരണം നടത്തി. കാനറാ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്ത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് നിര്‍വഹിച്ചത്.

ജില്ലയിലെ കല്ലാര്‍കുട്ടി, മറയൂര്‍ എന്നിവിടങ്ങളിലെ ബോയ്‌സ് ഹോസ്റ്റലുകളിലെ കുട്ടികള്‍ക്കാണ് ഓണക്കോടി വിതരണം ചെയ്തത്. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് ഓണാഘോഷവും ഹോസ്റ്റല്‍ അന്തേവാസികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. മറയൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു പരിപാടി ഉദ്ഘാടനം ചെയ്തു.
എസ്എസ്‌കെ  ഇടുക്കി ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ സോമന്‍ ടിവി ഓണക്കോടി വിതരണം നിര്‍വഹിച്ചു. മറയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാധിക വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് അംഗം പ്രപിതാ പീറ്റര്‍ , ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.എം. അബ്ദുല്‍ സലാം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. എസ്എസ്‌കെ അക്കൗണ്ട്‌സ് ഓഫീസര്‍ അജി, ബ്ലോക്ക് പ്രോഗ്രാം കോ-ഓഡിനേറ്റര്‍മാരായ അനീഷ് മാത്യു, അപര്‍ണ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date