ഇടുക്കി ഗവണ്‍മെന്റ്‌റ് എന്‍ജിനീയറിംഗ് കോളേജില്‍ അലുമ്‌നി സംഗമം സംഘടിപ്പിച്ചു
ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് ഇടുക്കിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'LEGECI 2026' അലുമ്‌നി സംഗമം പൈനാവില്‍ വിപുലമായ പരിപാടികളോടെ നടന്നു. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജലജ എം. ജെ ഉദ്ഘാടനം നിര്‍വഹിക്കുകയും ജുബിലി സന്ദേശം നല്‍കുകയും ചെയ്തു. കോളേജിലെ മുന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.
പ്രൊഫ. പ്രിന്‍സ് വി. ജോസും ബോണിയ അച്ചാമ്മ മാണിയും ചേര്‍ന്ന് അവതരണത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് ദേവപ്രിയ ആര്‍ പ്രാര്‍ത്ഥന അവതരിപ്പിച്ചു. അലുമ്‌നി & ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ഡീന്‍ ഡോ. മഞ്ജു മാനുവല്‍ സ്വാഗതം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബൈജു ശശിധരന്‍ അധ്യക്ഷത വഹിച്ചു.
ആദ്യ അഡ്മിഷന്‍ ബാച്ചുകളിലെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ആദരിക്കുന്ന ഗുരുവന്ദനം ചടങ്ങ് നടന്നു. സില്‍വര്‍ ജൂബിലി ഇന്നവേഷന്‍ അവാര്‍ഡുകളും അക്കാദമിക് ടോപ്പേഴ്സ് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. അലുമ്‌നി പ്രതിനിധിയായ വിജീഷ് എന്‍. വിയും വകുപ്പ് മേധാവികളും ഡീനുമാരും അലുമ്നി മീറ്റിന് ആശംസകള്‍ നേര്‍ന്നു. കാസെറ്റ് ക്ലബ്ബിന്റെ സാംസ്‌കാരിക പരിപാടികളും സംഗീതാവിഷ്‌കാരവും സംഘടിപ്പിച്ചു.
അലുമ്‌നി സ്‌പോണ്‍സേഡ് ടോപ്പേസ് അവാര്‍ഡുകളും വോളണ്ടിയര്‍ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അലുമ്‌നി അസോസിയേഷന്‍ പാനല്‍ രൂപീകരണവും തിരഞ്ഞെടുപ്പും നടന്നു. മുന്‍ വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെച്ച ഓപ്പണ്‍ ഫോറം ശ്രദ്ധേയമായി.
അലുമ്നി അസോസിയേഷന്‍ സെക്രട്ടറി പ്രൊഫ. റജിന്‍ ആര്‍ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് സംഗീത പരിപാടിയോടെ സംഗമം സമാപിച്ചു.
- Log in to post comments